എയർ ഇന്ത്യ വിമാനങ്ങളുടെ രൂപ ഭാവങ്ങൾ മാറുന്നു

എയർ ഇന്ത്യ വിമാനങ്ങളുടെ രൂപ ഭാവങ്ങൾ മാറുന്നു

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ രൂപഭാവങ്ങളോടെ എയർ ഇന്ത്യ വിമാനങ്ങൾ പുനരവതരിക്കുന്നു. ലോഗോയിലും നിറത്തിലുമുള്ള മാറ്റങ്ങളുമായാണ് വിമാനം വരുന്നത്. ഈ മാറ്റങ്ങളോടെയുള്ള എ-350 വിമാനത്തിന്റെ ചിത്രങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടു. ഉടൻ തന്നെ ഈ വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
കടുംചുവപ്പ്, വയലറ്റ്, സ്വർണ നിറങ്ങളുടെ സമന്വയമാണ് ലോഗോയിൽ ഉള്ളത്. പാരമ്പര്യത്തനിമ കൈവിടാതെ പുതിയ രൂപഭാവങ്ങളോടെ വിമാനത്തിന്റെ രൂപകൽപനയും നിറങ്ങളും ക്രമീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് എയർ ഇന്ത്യ അധികൃതർ പറയുന്നു.

ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് സേവനം നൽകുന്ന ലോകനിലവാരത്തിലുള്ള ഓരു വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ആഗ്രഹമാണ് വിമാനത്തിലെ പുതിയ മാറ്റങ്ങളിലൂടെ പ്രകടമാകുന്നത്. ഇത് ആഗോള തലത്തിൽ പുതിയ ഇന്ത്യയെ അഭിമാനപൂർവം പ്രതിനിധീകരിക്കുകയും ചെയ്യുന്നു, എയർ ഇന്ത്യ സിഇഒ കോംപ്ബൽ വിൽസൺ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *