മഹാത്മാ പുരസ്‌കാര നിറവിൽ കായണ്ണ ഗ്രാമപഞ്ചായത്ത്

കായണ്ണ:സംസ്ഥാന സർക്കാരിന്റെ 2020-21 വർഷത്തെ മഹാത്മാ പുരസ്‌കാരം നേടി കായണ്ണ ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന മികവിന് നൽകുന്ന പുരസ്‌കാരമാണിത്. 1151 പേർക്ക് 100 ദിനങ്ങൾ സാധ്യമാക്കാൻ പഞ്ചായത്തിന് കഴിഞ്ഞെന്ന് പ്രസിഡന്റ് സി.കെ ശശി പറഞ്ഞു. 10.1 കോടിരൂപ വിനിയോഗിച്ച് 1,89,446 തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തി.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വ്യക്തികൾക്ക് കിണർ കുഴിച്ചു കൊടുത്തു, ആട്ടിൻ കൂട്, കോഴിക്കൂട്, തൊഴുത്ത് നിർമാണം എന്നിവ നടപ്പാക്കി. 51 തദ്ദേശീയ റോഡുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. മണ്ണ്-ജല സംരക്ഷണത്തിന്റെ ഭാഗമായി കയർ ഭൂവസ്ത്ര പ്രവൃത്തി നടപ്പാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിക്ക് നിലമൊരുക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *