പുതിയ തലമുറ വായനയെ തിരിച്ചു പിടിക്കണം ഡോ. അബ്ദുൽ ജലീൽ ഒതായി

പുതിയ തലമുറ വായനയെ തിരിച്ചു പിടിക്കണം ഡോ. അബ്ദുൽ ജലീൽ ഒതായി

തലശ്ശേരി: പുതിയ തലമുറ വായനയെ തിരിച്ചു പിടിക്കണമെന്നും സമൂഹ പുരോഗതിയിൽ തങ്ങളുടേതായ ഭാഗധേയം വിജ്ഞാന സമ്പാദനത്തിലൂടെയും അതിന്റെ വിനിമയത്തിലൂടെയും നിർവ്വഹിക്കണമെന്നും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി പ്രസ്താവിച്ചു. ഡി ഐ എ കോളേജ് ലൈബ്രറി ഓറിയന്റേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബിക് വിഭാഗം തലവൻ പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് ചീഫ് ലൈബ്രേറിയൻ അബ്ദുൽ ഖാദർ കടവനാട് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രേറിയൻ ബി എസ് ഫരീദ, ലൈബ്രറി അസിസ്റ്റന്റ് അബ്ദുൽ അക്ബർ എ പി എന്നിവർ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *