ജിദ്ദയിൽ പുതിയ ഇൻഡോർ മൃഗശാല

ജിദ്ദയിൽ പുതിയ ഇൻഡോർ മൃഗശാല

സൗദിയിലെ ജിദ്ദയിൽ അൽ മുഹമ്മദിയ്യ ഡിസ്ട്രിക്ടിൽ പുതിയ ഇൻഡോർ മൃഗശാല തുറന്നു. ജിദ്ദ ഇവന്റ്‌സ് കലണ്ടറിന്റെ ഭാഗമായി കുറഞ്ഞ കാലത്തേക്കാണ് മൃഗശാല തുറന്നത്. സൗദി ഇവന്റ്സ് ഗ്രൂപ്പാണ് സംഘാടകർ. അപൂർവ ഇനത്തിലുള്ള ജീവജാലങ്ങളെ വനത്തിന്റെ പ്രതീതി ഉളവാക്കുന്ന അടച്ചിട്ട ശീതീകരിച്ച ഉദ്യാനത്തിലാണ് പാർപ്പിച്ചിട്ടുള്ളത്.

ഇന്നു മുതൽ നവംബർ 16 വരെ 45 ദിവസത്തേയ്ക്കാണ് പ്രവേശനം. മുതിർന്നവർക്ക് 50 റിയാലും കുട്ടികൾക്ക് 25 റിയാലും ആണ് ടിക്കറ്റ് നിരക്ക്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് നാലു മുതൽ രാത്രി 11 വരെയാണ് പ്രവേശനം.വിവിധ വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *