കോഴിക്കോട്: ഫെബ്രുവരി 14ന് ലോക എപ്പിലെപ്സി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകളിൽ അപസ്മാര രോഗനിർണയ ക്യാമ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയും ചികിത്സയും നൽകും. 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ‘കിരണം’ പദ്ധതിക്കുകീഴിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാം.
നാഷണൽ ട്രസ്റ്റ് LLC കോഴിക്കോട്, ആസ്റ്റർ മിംസ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, ജില്ലാ വനിതാ-ശിശു വികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയവരുടെ സഹകരണത്തോടെ നാല് താലുക്കുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 14 രാവിലെ 9 മണിക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടൗൺഹാളിൽ മേയർ ബീനാ ഫിലിപ്പ് നിർവഹിക്കും. കോഴിക്കോട് താലൂക്കിലെ ക്യാമ്പും അന്നേദിവസം ടൗൺഹാളിൽ സംഘടിപ്പിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: shorturl.at/aiCV8
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8137999990