മത സൗഹാർദ്ദ ചിത്രം വരച്ച് ദർശനം മാനവ സ്‌നേഹ സംഗമം

മത സൗഹാർദ്ദ ചിത്രം വരച്ച് ദർശനം മാനവ സ്‌നേഹ സംഗമം

ഗാന്ധിജിയെ കൂടുതൽ അറിയണമെന്ന് ഖദീജ മുംതാസ്

കോഴിക്കോട് : ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ദർശനം സാസ്‌ക്കാരിക വേദി മാനവസ്‌നേഹ സംഗമം സംഘടിപ്പിച്ചു. ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ‘മേരെ ഘർ ആകെ ദോ ദേഖോ’ എന്റെ വീട്ടിലേക്ക് വരൂ എന്റെ അതിഥിയാകൂ…. എന്ന ക്യാമ്പയിന്റെ ഭാഗയാണ് പരിപാടി സംഘടിപ്പിച്ചത്.
കാക്കൂർ കൃഷ്ണൻ കുട്ടിയുടെ സോളോ തബല വായനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
പ്രമുഖ എഴുത്തുകാർ ചേർന്ന് ചിത്രകാരൻ റോണി ദേവസ്യയ്ക്ക് മത സൗഹാർദ്ദ പെയിന്റിംഗ് നുള്ള ക്യാൻവാസ് കൈമാറി. ചിത്രം വരയയോടൊപ്പം കെ സച്ചിദാനന്ദൻ, പി.കെ.ഗോപി എന്നിവർ തയ്യാറാക്കിയ മാനവ മൈത്രി ഗാനങ്ങൾ പു ക സ വെള്ളിമാട് കുന്ന് യൂണിറ്റിലെ ഗീതാഞ്ജലി, പ്രജുഷ്, ഗായികമാരായ ലിജ ഹരിപുരം, എം സി മോളി, കെ സി ശാന്തിനി, ശ്രീലത രാധാകൃഷ്ണൻ എന്നിവർ
അവതരിപ്പിച്ചു. സാഹിത്യകാരി ഡോ. ഖദീജ മുംതാസ് ആമുഖ പ്രഭാഷണം നടത്തി.
ഇന്ത്യയുടെ ബഹുസ്വരതയുടെ കാരണക്കാരൻ ഗാന്ധിജിയാണ്, ഈ അവസ്ഥയെ നിലനിർത്താൻ ഗാന്ധിജിയെ കൂടുതൽ അറിയാൻ പുതു തലമുറ ശ്രമിക്കണമെന്ന്
ഖദീജ മുംതസ് പറഞ്ഞു.
എഴുത്തുകരായ ഐസക്ക് ഈപ്പൻ , ഷീലാ ടോമി, ഡോ. എൻ എം സണ്ണി, ഡോ. വി അബ്ദുൾ ലത്തീഫ്, സാമൂഹ്യ പ്രവർത്തക കെ അജിത, എം എ ജോൺസൺ
എന്നിവർ സംസാരിച്ചു.ക്യാമ്പയിൻ ദേശീയ സമിതി അംഗം കെ പി ലക്ഷ്മണൻ ചർച്ചകൾക്ക് നേതൃത്വം നൽകി.

ജൂലൈന അർഷാദിന്റെ മാപ്പിള പാട്ട്, ഫോക്ലോറിസ്റ്റ് ഗിരീഷ് ആമ്പ്രയുടെ പാട്ടും അരങ്ങേറി. തുടർന്നു നടന്ന മത സൗഹാർദ്ദ പെയിന്റിംഗ് അതിഥികൾ ഏറ്റുവാങ്ങി.
വെള്ളിമാട് കുന്ന് റഡിമർ ചർച്ചിലെ കൊയർ ഗ്രൂപ്പ് അംഗങ്ങളായ റോണി പോൾ , എൽവസ് ബോണി, ലിൻഡാ ബോണി എന്നിവർ അവതരിപ്പിച്ച സംഘ ഗാനത്തോടെ പരിപാടി സമാപിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *