കൊച്ചിയിലെ വെള്ളക്കെട്ട്‌കോർപറേഷനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ട്‌കോർപറേഷനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: തുടർച്ചയായി രണ്ട് ദിവസം പെയ്ത മഴയിൽ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിൽ കോർപറേഷനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടില്ലാതിരിക്കുമ്പോൾ അതിന്റെ ക്രെഡിറ്റെടുത്താൽ മാത്രം പോരെന്നും വെള്ളക്കെട്ടുണ്ടാകുമ്പോൾ വിമർശനം നേരിടാനും കോർപറേഷൻ തയാറാകണമെന്നും ഹൈക്കോടതി പറഞ്ഞു.

വെള്ളക്കെട്ട് ഒഴിവാക്കാൻ ഇത്രയധികം പ്രവർത്തനങ്ങൾ ചെയ്തിട്ടും ഫലപ്രദമാകാത്തതെന്തെന്ന് കോടതി ചോദിച്ചു. നഗരത്തിലെ വെള്ളക്കെട്ടിൻറെ ഉത്തരവാദിത്വത്തിൽനിന്ന് കോർപറേഷന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ അഭിഭാഷകൻ ഹാജരാകാത്തതിൽ അതൃപ്തി അറിയിച്ച കോടതി, കോർപറേഷനെതിരേ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു.അമിക്കസ്‌ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ വെള്ളക്കെട്ടിൽ വിശദീകരണം നൽകാൻ കോർപറേഷനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോൾ ജില്ലാ കളക്ടറുടേയും കോർപറേഷന്റേയും വിശദീകരണം ലഭിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം, കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചയാകുമ്പോഴേക്കും മഴ കുറയാൻ കൊച്ചി കോർപറേഷൻ പ്രാർഥിക്കട്ടേയെന്നും ഹൈക്കോടതി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *