ലോകഹൃദയ ദിനം വേറിട്ട രീതിയിൽ ആചരിച്ച്  കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ

ലോകഹൃദയ ദിനം വേറിട്ട രീതിയിൽ ആചരിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ

കോഴിക്കോട്: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് വേറിട്ട പരിപാടിയുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ. പ്രശസ്ത ഹൃദ്രോഗവിദഗ്ധരുടെ ചർച്ച, മേയ്ത്രയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഒരു വർഷം പിന്നിട്ട വ്യക്തിയും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രഗത്ഭ ഡോക്ടറുമായുള്ള ചർച്ച, ഹൃദയാരോഗ്യം മികച്ചതാക്കാൻ ജാപ്പനീസ് തത്വചിന്ത പ്രയോഗിക്കുന്ന ലോകപ്രശസ്ത പുസ്തകത്തിന്റെ രചയിതാവ് ഫ്രാൻസെസ് മിറാലെസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് മേയ്ത്ര ഹോസ്പിറ്റൽ ലോക ഹൃദയദിനാചരണം വ്യത്യസ്തമാക്കിയത്.
ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്ന കാർഡിയോളജിസ്റ്റുകളുടെ ചർച്ചയ്ക്ക് കാർഡിയോളജി വിഭാഗം ചെയർ, സീനിയർ കൺസൽട്ടന്റ്, ഡോ. ഷഫീക്ക് മാട്ടുമ്മൽ നേതൃത്വം വഹിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ. അനിൽ സലീം, സീനിയർ കാർഡിയോളജിസ്റ്റുകളായ ഡോ. ശ്രീതൾ രാജൻ, ഡോ. ഷാജുദ്ദീൻ കായക്കൽ, ഡോ. ജോമി വി ജോസ്, ഡോ. മുഹമ്മദ് റാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്റർവെൻഷനൽ ഹൃദയ ചികിത്സയിൽ വന്ന നൂതന മാറ്റങ്ങൾ, ഹൃദ്രോഗ പ്രതിരോധം, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ തുടങ്ങിയവയിലൂന്നിയാണ് ചർച്ച നടന്നത്.
മനുഷ്യ ജീവൻ മൂല്യവത്താക്കുന്നതിൽ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഹാർട്ട് ആന്റ് കാർഡിയോവാസ്‌കുലർ കെയർ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. പ്രഗത്ഭരായ കാർഡിയോളജിസ്റ്റുകൾക്കും ഹാർട്ട് സർജൻമാർക്കുമൊപ്പം മേയ്ത്ര ചികിത്സാരംഗത്ത് ഇനിയുമേറെ ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വളർച്ചയുടെ അടുത്ത ഘട്ടമെന്ന നിലയിൽ ‘രോഗത്തിൽ നിന്ന് ആരോഗ്യത്തിലേക്ക് ശ്രദ്ധയൂന്നുക’ എന്ന ആശയത്തിൽ പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാവും പ്രാമുഖ്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിൽ ഹോസ്പിറ്റൽ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയ്ത്ര ഹോസ്പിറ്റലിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ 31കാരൻ ദിഗ്വിജയ് സിംഗും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രശസ്ത ഡോക്ടറും കാർഡിയോവാസ്‌കുലർ സർജറി ചെയറുമായ ഡോ. മുരളി വെട്ടത്തും തമ്മിൽ നടന്ന സംഭാഷണം ഏവരുടെയും ഹൃദയം കവരുന്നതായി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോൾ പുതുജീവിതം ലഭിക്കാൻ കാരണക്കാരായവരോടൊപ്പം അല്പം സമയം ചെലവഴിക്കാനും ഡോ. മുരളി വെട്ടത്ത് ഉൾപ്പെടെയുള്ള ഡോക്ടർമാർക്കും സംഘത്തിനും നന്ദി പ്രകടിപ്പിക്കാനുമാണ് ദിഗ്വിജയ് സിംഗ് ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. ഒരു വർഷം പൂർത്തിയാകുമ്പോൾ ജീവിതത്തിലേക്ക് പൂർണമായും തിരികെ വന്നതിന്റെ സന്തോഷത്തിലാണ് ദിഗ്വിജയ് സിംഗ്.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ‘ഇക്കിഗായ്’ എന്ന പുസ്തകമെഴുതിയ പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസെസ്‌ക് മിറാലെസിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ‘ഇക്കിഗായ് രീതിയിലൂടെ നിങ്ങളുടെ ഹൃദയം കണ്ടെത്തൂ’ എന്ന സന്ദേശം നൽകി ഇക്കിഗായ് എന്ന ജാപ്പനീസ് തത്വചിന്ത ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലേക്കുള്ള മാർഗ്ഗദർശകമായി ഉപയോഗിക്കുന്നതെങ്ങനെയെന്നും ഹൃദയത്തിന്റെ പ്രവർത്തനക്ഷമത മികച്ചതാക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശീയ തലത്തിൽ ശ്രദ്ധേയമായ സ്ഥാനം മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഹാർട്ട് ആന്റ് വാസ്‌കുലർ കെയർ നേടിയിട്ടുണ്ട്. കൊറോണറി ഹാർട്ട് ഡിസീസ്, അറിത്മിയ, വാൽവുലാർ ഡിസീസ്, വാസ്‌കുലർ ഡിസീസ്, ഹൃദയസ്തംഭനം തുടങ്ങി വിവിധ തരത്തിലുള്ള ഹൃദ്രോഗങ്ങൾക്ക് നൂതന ചികിത്സകൾ സെന്ററിന്റെ പ്രത്യേകതയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *