കോഴിക്കോട്: കുപ്പിവെള്ളത്തിന്റെ വില കുറക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മറ്റി വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. കൊള്ള ലാഭമെടുത്ത് കുപ്പി വെള്ളം വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. കുപ്പി വെള്ള നിർമ്മാണ യൂണിറ്റുകൾക്ക് സബ്‌സിഡി നൽകിയാൽ വില നിയന്ത്രണം തടയാനാകും. എം.ഇ.എസ് സെൻട്രൽ കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ പി.എച്ച്.മുഹമ്മദ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഡി മുഹമ്മദ് റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികളായി ഹാഷിം കടാകലകം (പ്രസി), അഡ്വ.ഷമീം പക്‌സാൻ(വൈ.പ്രസി), സാജിദ് തോപ്പിൽ(ജോ.സെക്രട്ടറി) തിരഞ്ഞെടുത്തു. ഡോ.റഹീം ഫസൽ, കെ.വി.സലീം, പി.ടി.ആസാദ്, ടി.പിഎം സജൽ, ഡോ.ഹമീദ് ഫസൽ, നവാസ് കോയിശ്ശേരി, ആർ.കെ.ഷാഫി സംസാരിച്ചു. ജില്ലാ സെക്രട്ടറി എടിഎം അഷ്‌റഫ് സ്വാഗതവും, അഡ്വ.ഷമീം പക്‌സാൻ നന്ദിയും പറഞ്ഞു.