തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ ഈ ഭാഗത്തേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് മാറിക്കിടക്കുന്നതു കണ്ട് സ്ഥലം പരിശോധിച്ചതോടെ യുവാക്കളുടെ മൃതദേഹം അവിടെയുണ്ടെന്ന നിഗമനത്തിലെത്തി.
തിങ്കളാഴ്ച പുലർച്ചെ സ്ഥലമുടമ പാടത്തെത്തിയപ്പോൾ മൃതദേഹം കണ്ടെന്നാണ് പോലീസിന് നൽകിയ മൊഴി. പന്നിയെ പ്രതിരോധിക്കാനായി വെച്ച ഇലക്ട്രിക് കെണിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്ന് മനസ്സിലാക്കിയ ഇയാൾ, മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ സ്ഥലമുടമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
അതേസമയംമരിച്ച സതീഷിന്റെ അമ്മ കസബ പോലീസിൽ മകനെ കാണാതായതു സംബന്ധിച്ച പരാതി നൽകിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ പോലീസ് പരാതി സ്വീകരിച്ചില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. മറ്റു രണ്ട് യുവാക്കൾ പോലീസിൽ കീഴടങ്ങിയപ്പോൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന വ്യാപിപ്പിച്ചത്.