പി.വി.അൻവറിന്റെ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്

പി.വി.അൻവറിന്റെ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്

കോഴിക്കോട്: മിച്ചഭൂമി കേസിൽ എംഎൽഎ പി.വി.അൻവറിന്റെ ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നിർദേശിച്ചിരിക്കുന്നത്.
മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി.വി.അൻവർ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫിസറുടെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. അൻവറും ഭാര്യയും ചേർന്ന് പിവിആർ എൻറർടെയ്ൻമെൻറ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അൻവറിൻറെ പക്കൽ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സർക്കാരിനു വിട്ടു നൽകാൻ നിർദ്ദേശം നൽകാവുന്നതാണെന്നും ഓതറൈസഡ് ഓഫിസർ താലൂക്ക് ലാൻഡ് ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിലുണ്ട് ഭൂപരിഷ്‌കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അൻവറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം.

Share

Leave a Reply

Your email address will not be published. Required fields are marked *