ബഷീർ സ്മാരക അവാർഡ് ദാനവും പുസ്തക പ്രകാശനവും

ബഷീർ സ്മാരക അവാർഡ് ദാനവും പുസ്തക പ്രകാശനവും

തലയോലപ്പറമ്പ്: മുദ്ര കൾച്ചറൽ ആൻറ് ആർട്ട്‌സ് സൊസൈറ്റി ഏർപ്പെടുത്തിയ പതിനാലാമത് ബഷീർ ചെറുകഥാ അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും അക്ഷരദീപം ബുക്ക്‌സ്പ്രസിദ്ധീകരിച്ച കെ.ആർ.സുശീലൻ രചിച്ച കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഒക്ടോബർ 1-ന് വൈകിട്ട് 4 മണിക്ക് തലയോലപ്പറമ്പ് കെ.ആർ.ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.
പതിനായിരത്തി ഒന്ന് രൂപാ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തൃശൂർ സ്വദേശി യു.വി ജിതിൻ രചിച്ച രക്തസാക്ഷിക്കുന്ന് എന്ന കഥയ്ക്കാണ് ഈ വർഷത്തെ അവാർഡ്.
മുദ്ര കൾച്ചറൽ ആൻറ് ആർട്ട്‌സ് സൊസൈറ്റി പ്രസിഡൻറ് കെ.എസ്. വിനോദ് അധ്യക്ഷത വഹിക്കുും.മോൻസ് ജോസഫ് എം.എൽ.എ അവാർഡ് ദാനം നടത്തും.പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ എം.കെ.ഹരികുമാർ മുഖ്യ പ്രഭാഷണവും കെ.ആർ.സുശീലന്റെ മുഖചിത്രങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നിർവ്വഹിക്കും.ആദ്യ പ്രതി മോൻസ് ജോസഫ് എം.എൽ.എ ഏറ്റുവാങ്ങും. മികച്ച അഞ്ച് കഥകൾ രചിച്ചവർക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ വിതരണം ചെയ്യും. മുദ്ര ആൻറ് ബഷീർ ഫൌണ്ടേഷൻ ചെയർമാൻ കെ.വി പ്രദീപ് കുമാർ സ്വാഗതവും മുദ്ര ജോയിന്റ് സെക്രട്ടറി ഏ.കെ.മണി നന്ദിയും പറയും. സമ്മേളനത്തിൽ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സെക്രട്ടറി ബേബി ടി. കുര്യൻ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *