സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ  അധിക്ഷേപം, കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ അധിക്ഷേപം, കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് പാറശ്ശാല സ്വദേശി എബിൻ അറസ്റ്റിൽ. കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റ് കൂടിയാണ് എബിൻ.
എ.എ റഹീമിന്റെ ഭാര്യ അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. ഫെയ്സ്ബുക്കിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അമൃത പരാതി നൽകിയത്.

‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം. ഇടത് വനിതാ നേതാക്കൾക്കെതിരെയും സി.പി.എം നേതാക്കളുടെ ഭാര്യമാർക്കെതിരെയും ഇയാൾ ഇതേ രീതിയിൽ അധിക്ഷേപം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *