പത്രാധിപന്മാരുടെ അനുസ്മരണം നടത്തി

പത്രാധിപന്മാരുടെ അനുസ്മരണം നടത്തി

കോഴിക്കോട്:കേരളകൗമുദി പത്രാധിപർ ആയിരുന്ന കെ.സുകുമാരന്റെയും കേരള ശബ്ദം മാനേജിംഗ് എഡിറ്റർ ആയിരുന്ന ഡോ:ബി.എ.രാജാകൃഷ്ണന്റെയും ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
പത്രങ്ങളുടെ പോസ്റ്റൽ കൺസഷന്റെയും .ന്യൂസ് പ്രിന്റിന്റെയും ചാർജ് വീണ്ടും വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. തുടർ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ അനുസ്മരണ യോഗം തീരുമാനിച്ചു.
അനുസ്മരണ കൺവെൻഷൻ സംഘടനയുടെ മുഖ്യ രക്ഷാധികാരി പീപ്പിൾസ് റിവ്യൂ പത്രാധിപർ പി.ടി.നിസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.വിനീത മണിത്തറ,ഒഞ്ചിയം ഉസ്മാൻ,റിച്ച് മാത്യു,ടി.എം.സത്യജിത്ത്,ഡോ:പി.കെ.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *