സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് 2023ഫിക്സചർ പ്രകാശനം ചെയ്തു

സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് 2023ഫിക്സചർ പ്രകാശനം ചെയ്തു

ജിദ്ദ:മൂന്നു വർഷത്തെ ഇടവേളയ്ക്കു  ശേഷം 29 ന് ജിദ്ദ-വസീരിയ അൽതാ ഊന്  സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഇരുപതാമത് സിഫ് ഈസ്  ടീ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ ഫിക്സചർ പ്രകാശനം  ജിദ്ദ റമാദ ഹോട്ടലിൽ വെച്ച് നടന്നു.സിഫ്  പ്രസിഡണ്ട്  ബേബി നീലാമ്പ്ര  അധ്യക്ഷത വഹിച്ചു.  ജിദ്ദ നാഷണൽ ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് അഷ്റഫ് മൊയ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.ജിദ്ദയിലെ കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരും സിഫ് ഭാരവാഹികളും ക്ലബ്ബ്  മെമ്പർമാരും പങ്കെടുത്തു.
ഗൾഫ് മേഖലയിലെ  പ്രവാസി മലയാളികൾ സംഘടിപ്പിക്കുന്ന 11 ആഴ്ചകൾ നീണ്ടു നിൽക്കുന്ന സിഫ്  ടൂർണമെന്റിൽ എ -ബി-ഡി  എന്നീ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ അന്തർ ദേശീയ കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും.
അബ്ദുൾറഹിമാൻ(എം. ഡി -ഷിഫ  ജിദ്ദ പോളിക്ലിനിക്ക് ), റഹീം പത്തുതറ(എം. ഡി  പ്രിന്റക്‌സ്), മുഹമ്മദ്  (അൽ ഹർബി സ്വീറ്റ്സ്), സിഫ് മുൻ പ്രസിഡന്റ് ഹിഫ്സുറഹ്‌മാൻ, കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒഐസിസി ജനറൽ സെക്രട്ടറി സകീർ എടവണ്ണ , ഷിബു  തിരുവനന്തപുരം (നവോദയ രക്ഷാധികാരി )സലാഹ് കാരാടൻ, മുഷ്താഖ് മുഹമ്മദലി വിപി,സിഫ് വൈസ് പ്രസിഡന്റ് അയൂബ് മുസ്ലിയാരകത്ത്, മുൻ മലപ്പുറം ജില്ലാ ഫുട്ബാൾ ടീം കോച്ച് സീ.പീ.എം. ഉമ്മർകോയ ഒതുക്കുങ്ങൽ, സാദിഖ്  അലി തുവ്വൂർ (പ്രസിഡണ്ട് ജിദ്ദ  മീഡിയ ഫോറം) സിഫ് രക്ഷാധികാരി നാസർ ശാന്തപുരം, സിഫ് സെക്രട്ടറി അബു കട്ടുപ്പാറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വൈസ് പ്രസിഡണ്ട് ഷബീർ അലി ലവ യും സെക്രട്ടറിമാരായ അബുകട്ടുപ്പാറയും അൻവർ വല്ലാഞ്ചിറയും രൂപ പ്പെടുത്തിയ  ഫിക്ച്ചർ  ലോട്ട്  സിസ്റ്റം ഫിഫ ഫുട്ബോൾ ലോട്ടിങ് സമ്പ്രദായത്തോട് നിലവാരം പുലർത്തിയതുമായിരുന്നു. ഡി-ബി- ഡിവിഷനുകളുടെ ഗ്രൂപ്  വിഭജനത്തിന്റെ ലോട്ടുകൾ എടുത്തത്  ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം അംഗങ്ങളായ ഇരട്ട സഹോദാരന്മാരായ ലാസിൻ മുജീബ്, സിമ്രാൻ മുജീബ് എന്നിവരും,എ ഡിവിഷൻ ടീമുകളുടെ ലോട്ടുകൾ എടുത്തത് സിഫ്  സ്പോൺസർമാരായ അഷ്റഫ്  മൊയ്ദീൻ  റഹീം പത്തുതറ, അബ്ദുറഹ്‌മാൻ(ഷിഫ )  ശാഫി  (പവർ ഹൗസ് ) സാദിഖ്  അലി തുവ്വൂർ എന്നിവരായിരുന്നു. ചടങ്ങിലെ മുഖ്യ ആകർഷണമായ  ടൂർണമെന്റിന്റെ  ട്രോഫി അനാവരണം ചെയ്തത്  പ്രസിഡണ്ട് ബേബി നീലാംബ്രയായിരുന്നു. ജിദ്ദയിലെ അറിയപ്പെടുന്ന കോറിയോഗ്രാഫർ അൻഷിഫ് അണിയിച്ചൊരുക്കിയ  പ്രധാന ആകർ്ഷണമായിരുന്ന ഡാൻസുകളിൽ നിലാം നൗഫൽ, അരീബ് അയ്യൂബ്, റിഷാൻ റിയാസ്, ഷയാൻ റിയാസ്, ഷാദിൻ റഹ്‌മാൻ, ഷെറിൻ സുബൈർ, റിമ ഷാജി, നസ്റിൻ, സാറാ ലത്തീഫ്, മർവാ ലത്തീഫ്  എന്നിവർ പങ്കെടുത്തു.
അരീബ് ഉസ്മാൻ ന്റെ നേതൃത്വത്തിൽ  അരങ്ങേറിയ വന്റാഹെഡ്‌സ്  മ്യൂസിക് ബാൻഡിൽ റയാൻ മൻസൂർ, സിദ്ധാർഥ് മുരളി, റിഹാൻ മൻസൂര , സംഗീത അധ്യാപകൻ ഗഫാർ എന്നിവർ പങ്കെടുത്തു. മിർസാ ശരീഫ്, നൂഹ് ബീമാപള്ളി, ഡോക്ടർ ഹാരിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിഫ് ട്രഷറർ നിസാം പാപ്പറ്റ നന്ദി പ്രകാശിപ്പിച്ചു. കെ. സി. മൻസൂർ, അൻവർ കരിപ്പ, റഹീം വലിയോറ, ഷഫീഖ്  പട്ടാമ്പി, സഹീർ പുത്തൻ, യാസർ അറഫാത്ത് എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ  ഷെറിൻ ഫവാസ്, അബുസുബ്ഹാൻ എന്നിവർ അവതാരകർ ആയിരുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *