ബിജെപിയുമായി സഖ്യമില്ല എഐഎഡിഎംകെ

ബിജെപിയുമായി സഖ്യമില്ല എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് കനത്ത ആഘാതം നൽകി സഖ്യ കക്ഷിയായ എഐഎഡിഎംകെയുടെ  പ്രഖ്യാപനം.ബിജെപിയുമായി തങ്ങൾ സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചു. ഇരുപാർട്ടി നേതാക്കളും തമ്മിലുള്ള കനത്ത വാക്പോരിനൊടുവിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. മുതിർന്ന എഐഎഡിഎംകെ നേതാവ് ഡി.ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് സന്ദർഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്ക് ഞങ്ങളുടെ നേതാക്കളെ വിമർശിക്കലാണ് തൊഴിലെന്നും ഡി.ജയകുമാർ പറഞ്ഞു.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ലെന്നും സി.വി. ഷൺമുഖന്റെ പരാമർശത്തിന് മറുപടിനൽകവേ അണ്ണാമലൈ വിമർശിച്ചു.എന്നാൽ അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണയില്ലാതെ ബി.ജെ.പി.ക്ക് തമിഴ്‌നാട്ടിൽ ജയിക്കാനാവില്ലെന്നും ഷൺമുഖൻ തിരിച്ചടിച്ചു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്‌നാട്ടിൽനിന്ന് ദേശീയകക്ഷികളെ തുരത്തിയതാണെന്നും ബി.ജെ.പി. നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയാണ് എന്ന കാര്യം ബി.ജെ.പി. മറക്കരുതെന്നും വിഴുപുരത്തുനടന്ന അണ്ണാദുരൈ അനുസ്മരണത്തിൽ അദ്ദേഹം ഓർമിപ്പിച്ചിരുന്നു. സഖ്യത്തിന്റെ പേരിൽ ആർക്കും വഴങ്ങാൻ ബി.ജെ.പി. തയ്യാറല്ലെന്ന് അണ്ണാമലൈ പറഞ്ഞു.
തങ്ങളുടെ നേതാക്കൾക്കെതിരെയുള്ള തുടർച്ചയായ വിമർശനം അംഗീകരിക്കാൻ ഒരു പ്രവർത്തകനും കഴിയില്ലെന്നും ഞങ്ങൾക്ക് ജനങ്ങൾക്ക് മുന്നിലിറങ്ങി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഡി.ജയകുമാർ പറഞ്ഞു. സഖ്യം ഉപേക്ഷിക്കുന്നത് ഒരു തരത്തിലും തങ്ങളെ ബാധിക്കില്ലെന്നും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *