നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്  കേന്ദ്ര സംഘം കുറ്റ്യാടിയിൽ

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് കേന്ദ്ര സംഘം കുറ്റ്യാടിയിൽ

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീടാണ് സംഘം സന്ദർശിച്ചത്. വവ്വാൽ സർവേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. വീടും പരിസരത്തിനും പുറമെ മരണപ്പെട്ട വ്യക്തിയുടെ ബന്ധുവീടും അദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പ്രദേശങ്ങളും സംഘം സന്ദർശിച്ചു.
സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റ് വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.

നിയന്ത്രണം കടുപ്പിച്ച് പോലീസ്

കോഴിക്കോട് ബീച്ചിലെത്തിയ ആളുകളെ മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസ് ഒഴിപ്പിച്ചു. വരുംദിവസങ്ങളിൽ ജനങ്ങൾ ബീച്ചിലേക്കെത്തുന്നത് തടയുമെന്നും പോലീസ് അറിയിച്ചു.

ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വകുപ്പിന് കീഴിലുളള ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കുളള അപേക്ഷകളുടെ എണ്ണം 25 ആയി നിജപ്പെടുത്തിയതായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *