ജില്ലാ ജൂനിയർ ത്രോ ബോൾ ചാബ്യൻഷിപ്പ്  കാലിക്കറ്റ് ലെവൻസ്, സെൻറ് ആന്റണി  സ്‌പോർട്‌സ് ക്ലബ് വടകര വിന്നേഴ്‌സ്

ജില്ലാ ജൂനിയർ ത്രോ ബോൾ ചാബ്യൻഷിപ്പ് കാലിക്കറ്റ് ലെവൻസ്, സെൻറ് ആന്റണി സ്‌പോർട്‌സ് ക്ലബ് വടകര വിന്നേഴ്‌സ്

കോഴിക്കോട്:ജില്ലാ ജൂനിയർ ത്രോ ബോൾ ചാബ്യൻഷിപ്പിൽ ഡിസ്ട്രിക്ട് ലെവൻ സ്‌പോർട്‌സ് ക്ലബ് വിന്നേഴ്‌സ് ആയി ആൺകുട്ടികളുടെ വിഭാഗത്തിൽ കാലിക്കറ്റ് ലെവൻസ് വിന്നേഴ്‌സും ഗവൺമെന്റ്് വി. എച്ച. എസ്. എസ് എസ്. മേപ്പയൂർ റണ്ണേഴ്‌സും ആയി. സി.എം. സിറ്റി സ്‌പോർട്‌സ് ക്ലബ് ആണ് മൂന്നാം സ്ഥാനം നേടിയത് പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻറ് ആന്റണി സ്‌പോർട്‌സ് ക്ലബ് വടകര ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം സെൻറ് ആന്റണി ഗേൾസ് സ്‌കൂൾ വടകരയുമാണ.് ജി. വി. എച്ച്. എസ്.എസ്. മേപ്പയൂർ ആണ് മൂന്നാം സ്ഥാനം നേടിയത.് സമാപന ചടങ്ങിന് സംസ്ഥാന സ്‌പോർട്‌സ് അംഗം ടി. എം. അബ്ദുറഹിമാൻ ആധ്യക്ഷത വഹിച്ചു. ജില്ലാ ടെന്നീസ് വോളി ബോൾ അസോസിയേഷൻ പ്രസിഡന്റ് വി. പി അബ്ദുൽ കരീം ട്രോഫികൾ വിതരണം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ മെമ്പേഴ്‌സ് ആയ. പി. ഷഫീഖ്, എ. കെ. മുഹമ്മദ് അഷ്റഫ്, സി. ടി. ഇല്യാസ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി ശ്രീജികുമാർ പൂനൂർ സ്വാഗതവും ജില്ലാ ത്രോ ബോൾ അസോസിയേഷൻ സെക്രട്ടറി ആദർശ് യൂ. കെ നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *