അനു ചാക്കോയ്ക്ക്‌ സാമൂഹിക സേവന രത്‌ന പുരസ്‌കാരം

അനു ചാക്കോയ്ക്ക്‌ സാമൂഹിക സേവന രത്‌ന പുരസ്‌കാരം

റാന്നി: ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷന്റെയും, വേൾഡ് ലിറ്ററേച്ചർ ഫോറ ത്തിയും ആഭിമുഖ്യത്തിൽ പൗരന്റെ അവകാശങ്ങൾക്കും സാമൂഹിക സേവന രംഗത്തെ സുത്യർഹമായ ഇടപെടലിനും, വേൾഡ് ലിറ്ററേച്ചർ ഫോറം ഏർപ്പെടുത്തിയ സാമൂഹിക സേവന രത്‌ന പുരസ്‌കാരം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോയ്ക്ക്‌ സമ്മാനിച്ചു. ദൗത്യങ്ങൾ എന്ന വിഷയത്തിൽ സെമിനാറും അവാർഡ് വിതരണവും ക്‌നാനായ കത്തോലിക്ക സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം നിർവഹിച്ചു. സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോസ് പാറക്കടവിൽ വിഷയാവതരണം നടത്തി.  മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രഫ: പി.ജെ.കുര്യൻ, സി.പി.ഐ .എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ആർജെഡി ദേശീയ ജനറൽസെക്രട്ടറി അനുചാക്കോ, രാജുഏബ്രഹാം, റവ.ഫാ: ഷൈജു കുര്യൻ, ആലിച്ചൻ ആറൊന്നിൽ, അഡ്വ: കെ ജയവർമ്മ ,റവ.ഫാ: ഫിലിപ്പ് ജോർജ്, ഐരൂർ,തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ,ജേക്കബ്ബ്‌ലൂക്കോസ്, മേഴ്‌സി പാണ്ടിയേത്ത്, പി.വി.അനോജ് കുമാർ, അനി വലിയ കാലായിൽ, അഡ്വ: ഏബ്രഹാം മാത്യുപനച്ചിമൂട്ടിൽ, ഫാ. ബിജു എ എസ്, സാംസൻ മുക്കർണ്ണത്ത്, ബാബു പാറയ്ക്കൽ, ഡോ:ബി .ജി. ഗോകുലൻ, റവ.പി.ജെ.ചാക്കോ, ബി സുരേഷ്, ഓമന രാജൻ, അനിയൻകുഞ്ഞ് ഇളം കാവിൽ ജോമോൻ കൊച്ചേത്ത് ,അലക്‌സ് പോത്തൻ കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *