കുറ്റിച്ചിറയുടെ മനോഹാരിതക്ക് സിയസ്‌കൊ മാറ്റ് കൂട്ടുന്നു പി.പി.ശ്രീധരനുണ്ണി

കുറ്റിച്ചിറയുടെ മനോഹാരിതക്ക് സിയസ്‌കൊ മാറ്റ് കൂട്ടുന്നു പി.പി.ശ്രീധരനുണ്ണി

കുറ്റിച്ചിറ: അറിവിന്റെ പടിപടിയായുള്ള ചുറ്റുപാടുകളറിഞ്ഞ് ഉൾക്കണ്ണ് തുറന്ന് നടക്കാൻ വായന ഉപകരിക്കുമെന്നും അടിത്തട്ടിലുള്ള വായന മനസിനെ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. നവീകരിച്ച സിയസ്‌കോ ലൈബ്രറി ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാരിവലിച്ച് തിന്നാൽ വയറിന് ദഹനക്കേടുണ്ടാവുന്നത് പോലെ വായനയിലും തിരഞ്ഞെടുപ്പ് അനിവാര്യമാണ്. ഓരോ പുസ്തകങ്ങൾ വായിക്കുമ്പോൾ ഒരടി മുന്നോട്ടാണെന്നർത്ഥം. വായന രണ്ട് തരത്തിലുണ്ട്. നിത്യ ജീവിതവുമായി ബന്ധപ്പെട്ട് അത്യാവശ്യമായ വായനയും പഠന സംബന്ധമായ സമഗ്ര വായനയുമാണത്. പത്ര വായനയിൽ നിന്ന് തുടങ്ങി സമഗ്ര വായനയിലേക്ക് നാം വളരണം. അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നാണ് വായന ആരംഭിക്കുന്നത്. അമ്മയുടെ ഹൃദയ സ്പന്ദനം കേൾക്കുന്നത് മുതൽ അമ്മയുടെ മടിത്തട്ടിൽ കിടന്ന് അമ്മയുടെ കണ്ണുകളിലേക്ക് നോക്കുന്നത് മുതൽ അറിവിന്റെ വിത്തുകൾ വളർന്ന് വരും. ഭൗതികമായ അറിവുകളും ആത്മീയമായ അറിവുകളുണ്ട്. ഇന്ന് നമ്മുടെ അറിവുകൾ ചന്ദ്രനിൽ വരെ എത്തി നിൽക്കുകയാണ്. കുറ്റിച്ചിറയുടെ മനോഹാരിതക്ക് സിയസ്‌കോ മാറ്റ് കൂട്ടുകയാണ്. ഇവിടുത്തെ സാംസ്‌കാരിക മേഖലയുമായി അമ്പത് വർഷത്തെ ആത്മ ബന്ധമുണ്ടെന്നദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ സിയസ്‌കോ പ്രസിഡണ്ട് എഞ്ചിനീയർ പി.മമ്മദ്‌കോയ അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *