അനധികൃത ഖനനം നടത്തിയത് ക്രമവൽകരിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം

അനധികൃത ഖനനം നടത്തിയത് ക്രമവൽകരിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം

കോഴിക്കോട്:സംസ്ഥാനത്തെ വിവിധ ക്വാറികളിൽ നിന്നും അനധികൃതമായും അനുവദിക്കപ്പെട്ട അളവിലധികമായും ഖനനം നടത്തി അഗാധമായ ഗർത്തങ്ങളും വൻപാറക്കുളങ്ങളും സൃഷ്ടിച്ചതായി കണ്ടെത്തിയ ക്വാറികളുടെ ഉടമസ്ഥരിൽ നിന്നും കോപൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമവൽകരിക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് ഗ്രീൻ കേരള മൂമെന്റ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അനധികൃത ഖനനം വഴി ക്വാറി ഉടമകൾ സമ്പാദിച്ച കോടിക്കണക്കിന് രൂപക്ക് വെള്ളപൂശാനാണ് ഈ ഉത്തരവെന്നും അനധികൃത ഖനനം നടത്തിയതു വഴി പിഴയായി സർക്കാറിന് ലഭിക്കേണ്ട ഗണ്യമായ തുക ഇത് മൂലം ഇല്ലാതാവുകയാണെന്നും, സർക്കാറിന് വർദ്ധിച്ച തോതിലുള്ള സാമ്പത്തിക നഷ്ടത്തിന് ഈ നടപടി ഇടവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഗ്രീൻ കേരള മൂവ് മെന്റ് സംസ്ഥാന പ്രസിഡണ്ട് അഡ്വ പി എ പൗരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ റിപ്പാർട്ട് അവതരിപ്പിച്ചു.ഡോ.സുരേന്ദ്രനാഥ്,ഇ.പി.അനിൽ,.വർഗ്ഗീസ് വട്ടേക്കാട്ടിൽ, രവി പാലൂർ, മലയിൻകീഴ് ശശികുമാർ, ഇ.കെ. ശ്രീനിവാസൻ, തണൽവേദി ഉണ്ണികൃഷ്ണൻ. ഗോകുൽദാസ് കെ.വി. ,കെ.രമാദേവി, ജിംലി. വി.കെ.,നസീമ എം, പി. ചാത്തുക്കുട്ടി,കെ.എ ഷുക്കൂർ പ്രസംഗിച്ചു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *