തൃശൂർ: ഒബിസി വിഭാഗത്തിന് അർഹമായ സംവരണം സർക്കാർ ഉറപ്പ് വരുത്തണമെന്ന് സോഷ്യലിസ്റ്റ് ഒബിസി സെന്റർ തൃശൂർ ജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനം സോഷ്യലിസ്റ്റ് ജനതാദൾ (എസ്‌ജെഡി)സംസ്ഥാന പ്രസിഡണ്ട് വി.വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ഒബിസി സെന്റർ ജില്ലാ പ്രസിഡണ്ട് ടി.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്‌ജെഡി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ബി.ടി.രമ മുഖ്യ പ്രഭാഷണം നടത്തി. എസ്‌ജെഡി തൃശൂർ ജില്ല പ്രസിഡണ്ട് എം.ഡി രാജീവ് ആമുഖ പ്രഭാഷണംനടത്തി. സോഷ്യലിസ്റ്റ് ഒബിസി സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി ശാന്തകുമാർ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എസ്‌ജെഡി പാലക്കാട് ജില്ല പ്രസിഡണ്ട് ശ്രീനിവാസ് കുറുപ്പത്ത് , സോഷ്യലിസ്റ്റ് മഹിള ജനത ജില്ല പ്രസിഡണ്ട് ശോഭന കുന്നത്ത്,സെക്രട്ടറി ജാനകി സുധൻ എന്നിവർ സംസാരിച്ചു. കനറ ബാങ്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പി.വി. അശോകൻ സാമ്പത്തിക സാക്ഷരത ക്ലാസ് നയിച്ചു. സോഷ്യലിസ്റ്റ് ഒബിസി സെന്റർ തൃശൂർ ജില്ല സെക്രട്ടറി പി.സി. ബാലചന്ദ്രൻ സ്വാഗതവും, സൂര്യ വിശ്വകർമ്മ നന്ദിയും പറഞ്ഞു