കോഴിക്കോട്  ജില്ലാ അസോസിയേഷൻ കുവൈറ്റ്  അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനംചെയ്തു

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനംചെയ്തു

കുവൈത്ത് സിറ്റി. കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനം ചെയ്തു. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അസോസിയേഷൻ ഡാറ്റാ സെക്രട്ടറി ഹനീഫ് സി വിതരണോദ്ഘാടനംനിർവ്വഹിച്ചു. രക്ഷാധികാരി രാഗേഷ് പറമ്പത്ത് ഏറ്റുവാങ്ങി. അംഗത്വം പുതുക്കുന്നവർക്കും, പുതിയ അംഗങ്ങൾക്കും ഇനി മുതൽ ഡിജിറ്റൽ കാർഡ് അവരുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ ലഭിക്കും. അസോസിയേഷൻ ഓൺലൈൻ അംഗത്വ രജിസ്ട്രേഷനും ആരംഭിച്ചു. യോഗത്തിൽ ഹനീഫ്.സി ഓൺലൈൻ അംഗത്വ രജിസ്ട്രേഷൻ ലിങ്ക് പുതിയ അംഗത്തിന് നൽകി നിർവഹിച്ചു. പ്രസിഡന്റ് നജീബ്. പി വി, രക്ഷാധികാരി ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രെട്ടറി രേഖ. ടി എസ്, പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *