മെഗാ ജോബ് ഫെയർ 2022 – രജിസ്‌ട്രേഷൻ തുടങ്ങി

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും സ്‌കിൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 20 ന് നടത്തുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി.
തൊഴിൽദാതാക്കൾക്ക് ജനുവരി 26 വരെയും തൊഴിലന്വേഷകർക്ക് ഫെബ്രുവരി 1 മുതൽ 13 വരെയും www.ststejobportal.kerala.gov.in സ്റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാവാം. കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കല്പ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്. മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലയിലെ പ്രമുഖ വ്യവസായ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. തൊഴിൽ അന്വേഷിക്കുന്ന യുവതി യുവാക്കൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഭിന്നശേഷിക്കാർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം. കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുന്ന തൊഴിൽ ദാതാവിന് പ്രത്യേക പുരസ്‌കാരം നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7306402567, 9400779123.

Share

Leave a Reply

Your email address will not be published. Required fields are marked *