കിഴക്കിന്റെ വെനീസ് പൊന്നോണം 2023′ ഫ്‌ലെയർ പ്രകാശനം ചെയ്തു.

കിഴക്കിന്റെ വെനീസ് പൊന്നോണം 2023′ ഫ്‌ലെയർ പ്രകാശനം ചെയ്തു.

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ (അജ്പാക്ക് ) ആഭിമുഖ്യത്തിൽ കിഴക്കിന്റെ വെനീസ് പൊന്നോണം 2023 ന്റെ ഫ്‌ലെയർ പ്രകാശനം ചെയ്തു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ബിനോയ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. അഡൈ്വസറി ബോർഡ് അംഗം ജോൺ തോമസ,് പ്രസിഡണ്ട് ബിനോയ് ചന്ദ്രനും, ചെയർമാൻ രാജീവ് നടുവിലേമുറിക്കും ഫ്‌ലെയർ നൽകി പ്രകാശനം നിർവഹിച്ചു. രാജീവ് നടുവിലേമുറി, മാത്യു ചെന്നിത്തല , മനോജ് പരിമണം, ഹനാൻ ഷാൻ അനിൽ വള്ളികുന്നം, ജി എസ് പിള്ള, രാഹുൽ ദേവ്, ഷംസു താമരക്കുളം, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, പ്രജീഷ് മാത്യു എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഫുഡ് കൂപ്പണിന്റ ആദ്യ വില്പന പ്രോഗ്രാം ജനറൽ കൺവീനർ മനോജ് പരിമണം, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംസു താമരകുളത്തിനു നൽകി ഉദ്ഘാടനം ചെയ്തു. ശശി വലിയകുളങ്ങര ഫിനോ മാത്യു , ജോമോൻ ജോൺ ചെന്നിത്തല, എം.എസ് ബാബുരാജ് , ഷാജി ഐയ്പ് , നന്ദു വെണ്മണി, സിഞ്ചു ഫ്രാൻസിസ്, അനീഷ്, ശരത് ചന്ദ്രൻ, സുനിത രവി, സുചിത്ര സജി, ജിത മനോജ്, അനിത അനിൽ, ഹൈബി ജോർജ് എന്നിവർ നേതൃത്വം നൽകി. ് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം സ്വാഗതവും ജോ.ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *