വണ്ടൂർ: വെസ്‌റ്റേൺ ഗട്ട്‌സ് ഫാർമേഴ്‌സ് ഡവലപ്‌മെന്റ് വെൽഫെയർ സൊസൈറ്റിയുടെയും യങ് ഇന്ത്യ സോഷ്യൽ ഡവലപ്‌മെന്റ് വെൽഫെയർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ 10,11,12,13 തിയതികളിൽ അഖിലേന്ത്യാ കാർഷിക-വ്യാവസായിക-ആരോഗ്യ-വിദ്യാഭ്യാസ മേള വണ്ടൂരിൽ നടക്കും. വണ്ടൂർ ടൗൺസ്‌ക്വയറിന് സമീപം പുലിക്കോട്ടിൽ ഹൈദർ സ്മാരക കലാ പഠന കേന്ദ്രത്തിലാണ് മേള സംഘടിപ്പിക്കുന്നത്. 30,000 സ്‌ക്വയർ ഫീറ്റ് മേള സ്റ്റാളുകൾക്കും, കാർഷിക വ്യാവസായിക യന്ത്ര പ്രദർശനത്തിന് 30,000 സ്‌ക്വയർ ഫീറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ വനിതാ വ്യവസായ സഹകരണ സംഘങ്ങൾ, കാഷിക സഹകരണ സംഘങ്ങൾ, വ്യവസായ സഹകരണ സംഘങ്ങൾ, കാർഷിക സൊസൈറ്റികൾ, കർഷക കമ്പനികൾ എന്നിവയ്ക്ക് പ്രത്യേക സഹായ സഹകരണങ്ങൾ നൽകുമെന്ന് ചെയർമാൻ മുഹമ്മദ് വണ്ടൂർ അറിയിച്ചു. ഫോൺ: 98955611838.