സ്വന്തം പഞ്ചായത്തും ജെയ്കിനെ തഴഞ്ഞു

സ്വന്തം പഞ്ചായത്തും ജെയ്കിനെ തഴഞ്ഞു

പുതുപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ സ്വന്തം പഞ്ചായത്തായ മണർക്കാടും കൈവിട്ടു. അയർകുന്നത്തും മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നിൽ. ആദ്യം അയർകുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. അകലക്കുന്നം, കൂരോപ്പട, മണർക്കാട് തുടങ്ങിയ പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന് തന്നെ ലീഡ്.ഇന്ന് രാവിലെ എട്ടുമണിയോടെ സ്‌ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണൽ തുടങ്ങാൻ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.വോട്ടെണ്ണലിനെ തുടക്കത്തിൽ തന്നെ ചാണ്ടിക്ക് തന്നെയായിരുന്നു ചാണ്ടിയുടെ വിജയമുറപ്പിച്ച് ആദ്യം മുതലെ ആഘോഷം തുടങ്ങിയിരുന്നു. 72.86 ശതമാനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിങ്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *