സനാതന ധർമ വിവാദം ഉദയനിധി സ്റ്റാലിനും  പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസെടുത്ത് യുപി പൊലീസ്

സനാതന ധർമ വിവാദം ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസെടുത്ത് യുപി പൊലീസ്

റാംപൂർ: സനാതന ധർമ വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് യുപിയിലെ റാംപൂർ പൊലീസ്ക്കെ ഉദയനിധി സ്റ്റാലിനെതിരെ  കേസെടുത്തിരിക്കുന്നത്. ഉദയനിധിയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസ്.

സനാതന ധർമത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി അത് നിർത്തലാക്കുകയല്ല, ഉൻമൂലനം ചെയ്യണമെന്നും പ്രിയങ്ക് ഖാർഗെ ഇതിനെ പിന്തുണക്കുകയും മനുഷ്യരെ തുല്യരായി കാണാത്ത ഏതു മതവും രോഗമാണെന്നും പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹർഷ് ഗുപ്തയുടെയും രാം സിംഗ് ലോധിയുടെയും പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ശനിയാഴ്ച തമിഴ്നാട്ടിൽ നടന്ന തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർടിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി ഉദയനിധി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു.ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ലെന്നും അത് ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *