സർക്കാർ വാക്കുപാലിച്ചില്ല; ക്വാറി, ക്രഷർ മേഖല വീണ്ടും സമരത്തിലേക്ക്

സർക്കാർ വാക്കുപാലിച്ചില്ല; ക്വാറി, ക്രഷർ മേഖല വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് :സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ നാളെ തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ എം.കെ.ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 1 നാണ് ക്വാറി ക്രഷർ മേഖലയ്ക്ക് പ്രതികൂലമായ ഖനന ഭേദഗതി നിയമം സംസ്ഥാനത്ത് പ്രാബല്യത്തിലായത്. ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 17ന് ക്വാറികളും ക്രഷറുകളും അടച്ചിട്ട് സമരം നടത്തുകയും വ്യവസായ, റവന്യു വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ ഫലമായി പ്രശ്‌ന പരിഹാരത്തിന് ആറംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആഗസ്ത് 28ന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ക്വാറി ക്രഷർ വ്യവസായ നടത്തിപ്പിനെ ഉത്തരവ് ഗുരുതരമായി ബാധിക്കും. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. ഹോട്ടൽ അളകാപുരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ചെയർമാൻ എ.എം യൂസഫ്, യു. സെയ്ത്, ഡേവിസ് പാത്താടൻ, ഇ.കെ അലി മൊയ്തീൻ, പട്ടാക്കൽ റസാഖ്, ബാവ താമരശ്ശേരി എന്നിവരും പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *