അവധൂതമ്മ സമാധിയായി

തലശ്ശേരി: തിരുവങ്ങാട്ടമ്മയെന്നും അവധൂത മാതാവെന്നും വിശ്വാസികൾ ആരാധനയോടെ വിളിക്കുന്ന സന്യാസിനി സമാധിയായി. വർഷങ്ങളായി ഇവർ താമസിക്കുന്ന തലശ്ശേരി തിരുവങ്ങാട് ശ്രീനിവാസ് എന്ന വീട്ടിലാണ് സമാധിയായത്. 49 വർഷങ്ങളായി തലശ്ശേരിയിലെത്തിയ ഈ സന്യാസിനി ഭാഷകൊണ്ടും, വസ്ത്രധാരണം കൊണ്ടും കർണ്ണാടക – ആന്ധ്ര സ്വദേശിനിയാണെന്നാണ് കരുതുന്നത്. ജാതിമത ഭേദമില്ലാതെ ആയിര ക്കണക്കിന് വിശ്വാസികൾ ഇവരെ നിരന്തരം സന്ദർശിക്കാറുണ്ട് ആരോടും ഒന്നും സംസാരിക്കാറില്ലായിരുന്നു 95 വയസ്സിലേറെ പ്രായമുണ്ടെന്ന്കരുതപ്പെടുന്നു.ധനാർഢ്യർ ഉൾപ്പടെ ധാരാളം പേർ ഇവരെ വീടുകളിൽ കൊണ്ടുപോകാൻ വരാറുണ്ടെങ്കിലും, എല്ലാവർക്കുമൊപ്പം പോകാൻ ഇവർ കൂട്ടാക്കാറില്ല. മഞ്ഞോടി, തിരുവങ്ങാട് ഭാഗത്ത് ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത്ത്ത് രണ്ട് കൈകളും തലയിൽ വെച്ച് കർണ്ണാടക രീതിയിൽ സാരി മാത്രമുടുത്താണ് ഇവർ സഞ്ചരിക്കുക. പല തവണ റോഡപകടങ്ങളിൽ പെട്ടിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ ഇവർ പിറ്റെ ദിവസവും പതിവുപോലെ റോഡിലെത്തുമെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വടകരക്കടുത്ത് മടപ്പള്ളിയിൽ നേരത്തെ കണ്ടെത്തിയ സ്ഥലത്ത് സമാധിയിരുത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *