ആച്ചുകുളങ്ങര മഠത്തിൽ ജയന്തി ആഘോഷിച്ചു

ആച്ചുകുളങ്ങര മഠത്തിൽ ജയന്തി ആഘോഷിച്ചു

തലശ്ശേരി:അച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ ഗുരു ജയന്തി യോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. മഠം സെക്രട്ടറി പി എൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു . സമകാലിക ജീവിതത്തിൽ ശ്രീനാരായണഗുരുദേവന്റെ പ്രസക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കി അശോക് കുമാർ അൻപൊലി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി. സമാധി അനുഷ്ഠാന കർമ്മങ്ങൾക്കുള്ള സ്ഥിര നിക്ഷേപം രഞ്ജിത്ത് പുന്നോൽ സ്വീകരിച്ചു മത്സര വിജയി കൾക്കുള്ള സമ്മാനദാനം കെ സി കൃഷ്ണൻ എൻജിനീയർ വിതരണം ചെയ്തു പി.കെ. ബാലഗംഗാധരൻ പി.പി മോഹനൻ. സി പി പ്രസീൽ ബാബു .ഓ .എം സജിത്ത് .സന്തീഷ് കെ യിതാൻ കണ്ടി എന്നിവർ സംസാരിച്ചു ഗുരുപൂജ, ഭജനം ,അന്നദാനം, എന്നിവയും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *