മഹാരുദ്ര യജ്ഞം 13 മുതൽ 23 വരെ

കോഴിക്കോട്: തളി മഹാക്ഷേത്രത്തിൽ 13 മുതൽ 23 വരെ മഹാരുദ്ര യജ്ഞം നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 13 ഓളം വേദ പണ്ഡിതർ പങ്കെടുക്കുന്ന വിഷ്ണു സഹസ്ര നാമാർച്ചനയും, ലളിത സഹസ്ര നാമത്തോടെയുള്ള ഭഗവതി സേവയും എല്ലാ ദിവസവും ഉണ്ടായിരിക്കും. നാടിന്റെ ഐശ്വര്യത്തിനാണ് മഹാരുദ്ര യജ്ഞം സംഘടിപ്പിക്കുന്നത്. ടി.ആർ.രാമവർമ്മ(പേർസണൽ സെക്രട്ടറി സാമൂതിരി രാജ), അഡ്വ.ഗോവിന്ദ് ചന്ദ്ര ശേഖർ (ലീഗൽ അഡൈ്വസർ സാമൂതിരി രാജ) മനോജ് കുമാർ.പി.എം(എക്‌സി.ഓഫീസർ തളി ദേവസ്വം), പാട്ടം കൃഷ്ണൻ നമ്പൂതിരി(പ്രസിഡണ്ട് ക്ഷേത്ര സേവാ സമിതി), ശിവ പ്രസാദ്.കെ ക്ഷേത്ര സേവാ സമിതി, പ്രദീപ് കുമാർ രാജ (സ്റ്റാഫ് പ്രതിനിധി) ബാലകൃഷ്ണൻ ഏറാടി.ടി.എം എന്നിവരും പങ്കെടുത്തു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് സുധീർ കടലുണ്ടിയുടെ ഭക്തി ഗാന മജ്ഞരിയും 14ന് വൈകിട്ട് 7ന് പല്ലാവൂർ വാസുദേവ പിഷാരടിയുടെ സോപാന സംഗീതവും, ദീപ നായർ അവതരിപ്പിക്കുന്ന ഭരതനാട്യവും, 15ന് തീർത്ഥ.ഇ.പൊതുവാളിന്റെ ഭരതനാട്യ കച്ചേരി, 16ന് തോടയം കഥകളി യോഗത്തിന്റെ കഥകളി ദക്ഷയാഗം, 17ന് തളി ദിവ്യനാമ ഭജന സംഘം അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, 18ന് സൗഷ്ടവ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ 19ന് സുധാ രഞ്ജിത്തിന്റെ സംഗീത കച്ചേരി 21ന് അമ്പലപ്പുഴ വിജയ കുമാറിന്റെ അഷ്ടപദി, 22ന് താമരക്കോട് കൃഷ്ണൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *