സി.എസ്.ഐ മലബാർ മഹായിടവക യുവജന സമ്മേളനം 2023

സി.എസ്.ഐ മലബാർ മഹായിടവക യുവജന സമ്മേളനം 2023

 

കോഴിക്കോട് : സി.എസ്.ഐ മലബാർ മഹായിടവക ആറാമത് യുവജന സമ്മേളനം  സി.എസ്.ഐ കത്തീഡ്രൽ വച്ചു നടത്തപെട്ടു. മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് എം.എൽ.എ. തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. തുടർന്നുള്ള ക്ലാസുകൾക്ക് മേയർ ഡോ. ബീന ഫിലിപ്പ്, റവ. ഡോ. ഭാനു സാമുവൽ ( കെയുടി സെമിനാരി ), നേഹ ചെമ്പകശ്ശേരി (സംസ്ഥാന ട്രാൻസ്ജെന്റർ ജസ്റ്റിസ് ബോർഡ് മെമ്പർ), എം.എ ഷഹനാസ് ( മാക്‌ബെത്ത് പബ്ലിഷേഴ്‌സ് ) എന്നിവർ നേതൃത്വം നൽകി. റവ. സി.കെ ഷൈൻ ( മഹായിടവക ട്രഷറർ), റവ. ജേക്കബ് ഡാനിയേൽ (മഹായിടവക ക്ലർജി സെക്രട്ടറി), യുവജന ജനറൽ സെക്രട്ടറി റവ.റോബിൻ ലോറൻസ്, യുവജന പ്രവർത്തകൻ റവ. ഡീക്കൻ. ബിബിൻ മാത്യു, ബിന്ദു റോയ്‌സ് ( പ്രസിഡന്റ്. സ്ത്രീജന സഖ്യം ), റവ.പി.റ്റി ജോർജ് ( കോഴിക്കോട് സി.എസ് ഐ കത്തീഡ്രൽ), റവ. ജിജോ ആൽബർട്ട് (കോഴിക്കോട് ഏരിയ യുവജന സഖ്യ പ്രസിഡന്റ് ), നീൽ റജിനോൾഡ് (ഏരിയ സെക്രട്ടറി) എന്നിവർ യുവജന സമ്മേളനത്തിന് നേതൃത്വം നൽകി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നായി 400 യുവജനങ്ങളും മഹായിടവകയിലെ വിവിധ തലങ്ങളിൽ ഉള്ളവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *