സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ല  സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു സ്വാമി സച്ചിദാനന്ദ

സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ല സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു എന്നും അദ്ദേഹം വിമർശിച്ചു. ശിവഗിരിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമർശനം.ശ്രീനാരായണഗുരു ആഗ്രഹിച്ചിരുന്നത് ക്ഷേത്രത്തിൽ എല്ലാവർക്കും തൊഴാനുളള അവകാശം മാത്രമായിരുന്നില്ല. എല്ലാവർക്കും പൂജയ്ക്ക് കാർമികത്വം വഹിക്കാനും ക്ഷേത്രത്തിന്റെ ഭരണം നടത്താനുമുളള അവകാശം കൂടി ആയിരുന്നു. എന്നാൽ ഇപ്പോഴും അതിൽ മാറ്റം വന്നിട്ടില്ല. ശബരിമല, ചോറ്റാനിക്കര, ഗുരുവായൂർ അടക്കമുളള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലേക്ക് പൂജാരിമാരെ ക്ഷണിക്കുമ്പോൾ അവിടെയ്ക്ക് ബ്രാഹ്‌മണർക്ക് മാത്രമാണ് അനുവാദം നൽകുന്നത് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ഈ കാര്യത്തിൽ വ്യത്യാസമില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *