കരുണ അസോസിയേഷൻ ഓണം ആഘോഷിച്ചു

കരുണ അസോസിയേഷൻ ഓണം ആഘോഷിച്ചു

മാഹി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ചാലക്കര ഉസ്മാൻ മാസ്റ്റർ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങ്് ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പുതുച്ചേരി ആർട്‌സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വിചിത്ര മുഖ്യഭാഷണം നടത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ വിദ്യാസാഗർ, മുൻ ഹെഡ്മാസ്റ്റർ മുരളീധരൻ, സ്‌കൂൾ പി ടി എ പ്രസിഡന്റ് കെ വി സന്ദീപ് എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ വീൽ ചെയർ/ ഇയർ ഫോൺ വിതരണവും നടത്തി.ഭിന്നശേഷിക്കാരുടെ കലാ കായിക പ്രകടനവും നടന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവൻ തിരുവാങ്ങാടൻ സ്വാഗതവും വൈസ് പ്രസിഡന്റ് രതി നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *