സെൻസസ് വിവരങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കരുത്: എസ് എസ് എഫ്

സെൻസസ് വിവരങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കരുത്: എസ് എസ് എഫ്

പാട്ന: സെൻസസ് വിവരങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ലെന്നു എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പറഞ്ഞു. അതോടൊപ്പം, ന്യൂനപക്ഷ ജനവിഭാഗങ്ങളും ദളിതുകളും ഉൾപ്പെടെയുള്ളവർക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതികളാവിഷ്്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് എസ് എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സംവിധാൻ യാത്രക്ക് ബിഹാറിലെ പാട്നയിൽ നൽകിയ സ്വീകരണത്തിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ന്യൂനപക്ഷക്കാരും ദളിതുകളും അദിവസിക്കുന്ന മേഖലയാണ് ബിഹാർ. സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ളവയിൽ ബിഹാറിലെയും പരിസരത്തെയും ന്യൂനപക്ഷങ്ങളുടെ ജീവിതസാഹചര്യത്തിൽ വേണ്ട മാറ്റത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. കമ്മീഷനുകളുടെ റിപ്പോർട്ടുകൾ പൂഴ്ത്തിവെക്കുന്നതിന് പകരം അവയുടെ അടിസ്ഥാനത്തിൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്താൻ സർക്കാറുകൾ ശ്രദ്ധപുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാട്‌നയിലെ സ്വീകരണ സമ്മേളനം മുൻ എംപി ജനാബ് ഗുലാം റസൂൽ ബൽയാവി ഉദ്ഘാടനം ചെയ്തു. നൗഷാദ് ആലം മിസ്ബാഹി, മൗലാനാ നവാസിശ് കരീം, മുഫ്തി ഗുലാം ഹുസൈൻ സഖാഫി, സുഹൈറുദ്ധീൻ നൂറാനി, മുഫ്തി മുഹിബുള്ള, ജനാബ് ആസിം സിദ്ധീഖ്, ജനാബ് ജാവേദ്, ഫഖീഹുൽ ഇസ്ലാം ഖമർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *