കോഴിക്കോട്: അക്ഷരങ്ങളിലൂടെയുള്ള പ്രണയം/അക്ഷരങ്ങളോടുള്ള പ്രണയം എന്ന കാഴ്ചപ്പാടിൽ വാലന്റൈൻസ് ദിനാഘോഷത്തോടനുബന്ധിച്ച് ബോബി ചെമ്മണ്ണൂർ പ്രണയ ലേഖന മൽസരം സംഘടിപ്പിക്കുന്നു. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കുന്ന 20 പ്രണയ ലേഖനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. അഞ്ചാഴ്ചയിലെ തിരഞ്ഞെടുക്കപ്പെടുന്ന 100 പേരിൽ വിജയിയാവുന്ന ഒരാൾക്ക് ബംബർ സമ്മാനം ലഭിക്കും. ബംബർ വിജയിക്കും കുടുംബത്തിനും മൂന്നാറിൽ കാരവൻ യാത്രയും, താമസവും, ഭക്ഷണവും, സൗജന്യമായി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി.കെ ശ്രീരാമൻ, റഫീക്ക് അഹമ്മദ്, കെ.പി.സുധീര, ശ്രുതി സിത്താരയും പങ്കെടുത്തു. പ്രണയ ലേഖനങ്ങൾ ബോബി ചെമ്മണ്ണൂർ, പി.ബി.നമ്പർ.43, തൃശൂർ, പിൻ.680001 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.