വർദ്ധിക്കുന്ന ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച ബോധവത്കരണം  വ്യാപകമാക്കണം ഡോ. ആസാദ് മൂപ്പൻ

വർദ്ധിക്കുന്ന ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച ബോധവത്കരണം വ്യാപകമാക്കണം ഡോ. ആസാദ് മൂപ്പൻ

കോഴിക്കോട്: ജീവിതശൈലി മാറുന്നതുകൊണ്ട് വർദ്ധിക്കുന്ന ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ശക്തവും വിപുലവുമായ ബോധവത്കരണം ആവശ്യമാണെന്ന് ഡോ. ആസാദ് മൂപ്പൻ പ്രസ്താവിച്ചു. കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടന്ന പി.ടി. അബ്ദുൽ കരീം മെമ്മോറിയൽ ഹാൽസിയോൺ ടവർ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരമായ സാഹചര്യമാണ് വൃക്കരോഗികൾക്കിടയിലുള്ളത്. മാറുന്ന ജീവിത ശൈലികൾ മൂലം ചെറുപ്രായക്കാർ പോലും വൃക്കരോഗങ്ങൾക്ക് അടിപ്പെട്ടു വരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യകരമായ ജീവിത ശൈലികളെ പ്രോത്സാഹിപ്പിക്കാനാകണം. ഇനി പുതുതായൊരു ഡയാലിസിസ് സെന്റർ തുറക്കാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്നാണ് സാമൂഹ്യപ്രവർത്തകർ ചിന്തിക്കേണ്ടത്.
മികച്ച സൗകര്യങ്ങളോട് കൂടിയ സെന്ററിന്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. വൃക്കരോഗം പോലെയുള്ള മാറാരോഗം വന്നു ജീവിതത്തിൽ പ്രതീക്ഷയറ്റ് പോകുന്ന ഒട്ടനേകം പേർക്ക് ആശ്വാസമേകുന്ന ഈ സംരംഭത്തിന് തന്റെ നിറഞ്ഞ പിന്തുണയും അദ്ദേഹം അറിയിച്ചു.
ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ. ആലികോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹാൽസിയോൺ ട്രഷറർ ആർക്കിടെക്ട് എസ്.വി. അബ്ദുനാസിർ റിപ്പോർട്ടവതരണം നടത്തി. ഫാത്തിമ ഹെൽത്ത് കെയർ യു.എ.ഇ. ചെയർമാൻ ആന്റ് മാനേജിങ്ങ് ഡയറക്ടർ ഡോ. കെ.പി. ഹുസൈൻ ഡയാലിസിസ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.കെ. അഹ്‌മദ്, കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ, പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. മുഹമ്മദലി, ജെ.ഡി.ടി. ഇസ്ലാം ഓർഫനേജ് ആന്റ് എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻ സെക്രട്ടറി ഡോ. ഇദ്രീസ്, അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് ഡയറക്ടർ കെ.പി. നൂറുദ്ദീൻ, ബനിയാസ് സ്‌പൈക് യു.എ.ഇ. മാനേജിങ്ങ് ഡയറക്ടർ അബ്ദുറഹ്‌മാൻ ഹാജി, പേസ് ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹീം, അജ്മി ഫുഡ്‌സ് മാനേജിങ്ങ് ഡയറക്ടർ കെ.എ. റാഷിദ്, ഒമാൻ അൽസലാമ ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടർ ആന്റ് മാനേജിങ്ങ് പാർട്ണർ ഡോ. റഷീദ് അലി കെ.എൻ., ഹാൽസിയോൺ എക്‌സി. മെമ്പർ ഇ.വി. ലുഖ്മാൻ, കെ.സി.എം.എ. മുൻ പ്രസിഡന്റ് എൻ.വി. അബ്ദുൽ ലത്തീഫ്, എമിറൈറ്റ്‌സ് സ്റ്റീൽ ട്യൂബ് മാനേജിങ്ങ് ഡയറക്ടർ സി.ബി.വി. സിദ്ദീഖ്, നാഷ്ണൽ ബാങ്ക് ഓഫ് കുവൈത്ത് റിട്ട. അക്കൗണ്ട്‌സ് മാനേജർ പി.ടി. കുഞ്ഞാമ്മദ് കോയ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഹാൽസിയോൺ ജനറൽ സെക്രട്ടറി സി.പി. അബ്ദുൽ വാരിഷ് സ്വാഗതവും വൈസ് ചെയർമാൻ ബി.വി. ജാഫർ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *