കോഴിക്കോട്:ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ പി.ടി. അബ്ദുൽ കരീമിന്റെ നാമധേയത്തിലുള്ള നിർധനരായ വൃക്ക രോഗികൾക്ക് ആശ്വസമായി തെക്കേപ്പുറത്ത് സ്ഥാപിച്ച ഹാൽസിയോൺ ടവർ നാളെ വൈകിട്ട് 4 മണിക്ക് പത്മശ്രീ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഡോ.കെ.പി.ഹുസ്സയിൻ നിർവ്വഹിക്കും, ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ ആലിക്കോയ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി സി.പി.അബ്ദുൽ വാരിഷ് സ്വാഗതമാശംസിക്കും. ആർക്കിടെക്ട് എസ്.വി.അബ്ദുൽ നാസർ(ട്രഷറർ ഹാൽസിയോൺ) റിപ്പോർട്ട് അവതരിപ്പിക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേരും. ബി.വി.ജാഫർ(വൈസ്‌ചെയർമാൻഹാൽസിയോൺ) നന്ദി പറയും.ഡയാലിസിസ് സെന്ററിൽ നെഫ്രോളജിസ്റ്റിന്റെയും മറ്റൊരു ഡോക്ടറുടെയും സേവനം ലഭ്യമാകും. രണ്ടാഴ്ചയിലൊരിക്കൽ വൃക്ക പരിശോധനാ ക്യാമ്പ് നടത്തും. നിലവിൽ 14 ഡയാലിസിസ് മെഷീനുകളാണ് ഉള്ളത്. തുടർന്ന് 14 മെഷീനുകൾ കൂടി സജ്ജമാക്കും. പ്രതിദിനം 168 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.28 പേർക്ക് അൽഹിന്ദിന്റെ സഹായത്തോടുകൂടി പൂർണ്ണമായും സൗജന്യമായി ഡയാലിസിസ് നൽകും. ഒരു ഡയാലിസിസ് ചെയ്യുന്നതിന് 250 രൂപ മാത്രമാണ് ഈടാക്കുന്നത്. ഡയാലിസിസ് സംബന്ധമായ ബിവോക് കോഴ്‌സ് ഇവിടെ ആരംഭിക്കും. ചുരുങ്ങിയ ചിലവിൽ പരിശോധന നടത്തുന്ന ലാബും ഫാർമസിയും ഒ.പി ക്ലിനിക്കും ഇതിന്റെ ഭാഗമായി ആരംഭിക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ സി.എ. ആലികോയ (ചെയർമാൻ, ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ്), സി.പി. അബ്ദുൽ വാരിഷ് (ജനറൽ സെക്രട്ടറി, ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ്), എ.വി. ബഷീർ അഹ്‌മദ് (സീനിയർ എക്‌സി. മെമ്പർ), പി.എൻ.എം. മുസ്തഫ (സീനിയർ എക്‌സി. മെമ്പർ), ഇ.വി. ലുഖ്മാൻ (സീനിയർ എക്‌സി. മെമ്പർ) പങ്കെടുത്തു.