കോഴിക്കോട്: ജനാധിപത്യ കലാ സാഹിത്യ വേദി അധ്യാപക പ്രതിഭാ സംഗമവും പുരസ്കാര വിതരണവും സെപ്തംബർ 2ന് നടക്കും. അധ്യാപനത്തോടൊപ്പം കല, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കാണ് പുരസ്കാരം
നൽകുന്നത്. കൽപ്പറ്റ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അധ്യക്ഷത വഹിക്കും. കഥാകൃത്ത് യു.കെ.കുമാരൻ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ഗാനരചയിതാവ് സുരേഷ് രാമന്തളി തുടങ്ങിയവർ പങ്കെടുക്കും. എസ്എൻഡിഎസ് ദേശീയ പ്രസിഡണ്ട് ഷൈജ കൊടുവള്ളി, ദേശീയ അധ്യാപക അവാർഡ് ജേതാവ് നീലകണ്ഠൻ മാസ്റ്റർ, സാഹിത്യകാരി ഡോ.ഇ.പി.ജ്യോതി, ഗാന്ധിദർശൻ അധ്യാപക വേദി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.പി.മനോജ് കുമാർ, വടയ്ക്കണ്ടി നാരായണൻ എന്നിവരെ ആദരിക്കും.

ഡോ.പി.ജെ.കുര്യൻ കോട്ടയം, കെ.സി.രമ തിരുവനന്തപുരം, ഭാസി പനയ്ക്കൻ എറണാകുളം, കെ.ജി.റജി പത്തനംതിട്ട, ജേക്കബ് തറയിൽ ആലപ്പുഴ, ബാലകൃഷ്ണൻ കതിരൂർ എറണാകുളം എന്നിവർക്ക് ഗുരുപൂജ പുരസ്കാരവും വിജയശ്രീ തൃശൂർ, സുനിത പി.എ എറണാകുളം, ബിന്ദു പോൾ കെ.തിരുവനന്തപുരം, ശൂരനാട് രാജേന്ദ്രൻ കൊല്ലം, ജി.കെ.ഗിരീഷ് കാസർകോട്, ഹാജറ കെ.എം കോഴിക്കോട്, ഡോ.ഹരീഷ് ദാമോദരൻ ആലപ്പുഴ, എം.സുനിൽ കുമാർ വയനാട്, റോജി പോൾ ഡാനിയേൽ പത്തനംതിട്ട, മുംതാസ് എം.എ കാസർകോട്, വിജയശ്രീ കണ്ണൂർ, എന്നിവർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരവും സിന്ധു ജോഷി ആലപ്പുഴ, തോംസൺ കെ.വർഗീസ് പാലക്കാട്, എ.എം.നാസർ കോഴിക്കോട്, ലിൻസി വിൻസെന്റ് കോട്ടയം, കെ.ശിവകുമാർ ജഗ്ഗു ആലപ്പുഴ, രജിത് ടി.കെ കോഴിക്കോട്, ആശ കുരുവിള കോട്ടയം വിജിന സി.കെ കോഴിക്കോട് എന്നിവർക്ക് ഗുരു രത്ന പുരസ്കാരവും നൽകും.
സെപ്തംബർ 2ന് ഉച്ചക്ക് 2 മണി മുതൽ കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് പുരസ്കാര വിതരണ ചടങ്ങ് നടത്തുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള, സംസ്ഥാന കൺവീനർ സുരേന്ദ്രൻ വെട്ടത്തൂർ, ജില്ലാ പ്രസിഡണ്ട് പ്രജേഷ് കുമാർ എന്നിവരും പങ്കെടുത്തു.