ചിത്ര@ 60; കെ എസ് ചിത്രയ്ക്ക്  ഗാനോപാഹാരവുമായി അക്ഷര വിശ്വനാഥ്

ചിത്ര@ 60; കെ എസ് ചിത്രയ്ക്ക് ഗാനോപാഹാരവുമായി അക്ഷര വിശ്വനാഥ്

കോഴിക്കോട്: 60 തിന്റെ നിറവിൽ എത്തിയ പ്രസിദ്ധ ഗായിക ചിത്രയ്ക്ക് ഓണ സമ്മാനമായി ചിത്ര@ 60 ഗാനോപാഹരവുമായി യുവ ഗായിക അക്ഷര വിശ്വാനാഥ്. ചിത്ര സോങ്ങ് ലവേഴ്‌സ് അസോസിയേഷന്റെയും ഇപ്രസ് മീഡിയയുടെയും സഹകരണത്തോടെ ടൗൺ ഹാളിൽ ഓഗസ്റ്റ് 27 ന് വൈകീട്ട് 5 മുതൽ ഗാനോപാഹാര സമർപ്പണം നടക്കും. 6.30 ന് ചിത്ര@ 60 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ഓൺലൈനിൽ ഗായിക ചിത്ര പങ്കെടുക്കും. ഗായിക അക്ഷര വിശ്വാ നാഥ്, ജീവകാരുണ്യ പ്രവർത്തകൻ സുലൈമാൻ കാരാടൻ , ചിത്രകാരൻ ദേവസ്യ ദേവഗിരി, നോവലിസ്റ്റ് ബേപ്പൂർ ടി കെ മുരളീധര പണിക്കർ എന്നിവരെ ആദരിക്കും.
കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉദയഭാനു, താമരക്കാട് കൃഷ്ണൻ നമ്പൂതിരി, ചെങ്ങന്നൂർ ശ്രീകുമാർ, നോബി ബെൻഡിക്ട്, ലീന പപ്പൻ എന്നിവരുടെ ശിക്ഷണത്തിലാണ് അക്ഷര വിശ്വനാഥ് സംഗീതമഭ്യസിച്ചത്. ബി എഡിനു ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പിജിക്ക് പഠിക്കുന്ന അക്ഷര സംഗീത പഠനവും തുടരുന്നു.
ആഴ്ചവട്ടം ഗവ. സ്‌കൂളിൽ അധ്യാപികയാണ് അമ്മ ഷൈനിജ. സഹോദരൻ ജി പി മിഥുൻ (എൻ ഐ ടി ).
പത്ര സമ്മേളനത്തിൽ ഗായിക അക്ഷര വിശ്വനാഥ്, ചിത്ര സോങ്ങ് ലവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി എ അബ്ദുൽ കലാം ആസാദ് ,പ്രോഗ്രാം കൺവീനർ എ വി ഫർദിസ് എന്നിവർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *