സപ്ലൈകോ വിന് മുന്നിൽ ധർണ്ണ നടത്തി

സപ്ലൈകോ വിന് മുന്നിൽ ധർണ്ണ നടത്തി

തലശ്ശേരി നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുക, അതിരൂക്ഷമായ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ മാർക്കറ്റിനു മുന്നിൽ തലശ്ശേരി മുൻസിപ്പൽതല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. സന്തോഷകരമായി ഓണമുണ്ണാൻ പോലും പറ്റാത്ത സാഹചര്യം പിണറായി സർക്കാർ വരുത്തിവെച്ചെന്ന് എ. ഐ. സി. സി അംഗം വി. എ നാരായണൻ പറഞ്ഞു. ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സുകുമാരൻ അധ്യക്ഷത വഹിച്ചു. എം. പി അരവിന്ദാക്ഷൻ, അഡ്വ. കെ. സി രഘുനാഥ് സംസാരിച്ചു. ഉച്ചുമ്മൽ ശശി, പി. ഒ റാഫി ഹാജി, കെ. പി രാഗിണി, എ. ഷർമ്മിള, പി. കെ സോന, എൻ. മോഹനൻ, കെ. ലതിക, പി. വി രാധാകൃഷ്ണൻ, അനസ് ചാലിൽ നേതൃത്വം നൽകി. കെ. ഇ പവിത്രരാജ്
സ്വാഗതവും ഇ. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. ചിത്രവിവരണം: വി.എ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *