സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷം

കോഴിക്കോട്: സ്വാമി വിവേകാനന്ദന്റെ ജന്മദിനവും, സ്വാതന്ത്ര്യത്തിന്റെ 75ാം വർഷവുമായ 2022നെ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോൽസവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 12ന് രാമകൃഷ്ണ മിഷൻ സേവാശ്രമം ആഘോഷം സംഘടിപ്പിക്കുമെന്ന് മഠാധിപതി സ്വാമി നരസിംഹാനന്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഘോഷ പരിപാടി റിട്ട.കേണൽ മനോഹരൻ ഉൽഘാടനം ചെയ്യും. മഠാധിപതി സ്വാമി നരസിംഹാനന്ദ അധ്യക്ഷത വഹിക്കും. പ്രമോദ് ഐക്കരപ്പടി മുഖ്യ പ്രഭാഷണം നടത്തും. ദേശീയ കബഡി താരം കുമാരി റിൻഷ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ വർഷം രാമകൃഷ്ണാശ്രമ സ്‌കൂളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. തുടർന്ന് വിദ്യാർത്ഥികൾ, സ്‌കൂൾ ജീവനക്കാർ, രക്ഷിതാക്കൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. കോവിഡ് മാനദണ്ഡമനുസരിച്ചാണ് പരിപാടികൾ നടക്കുക. സ്‌കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ.ജി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയറാം.എൻ.വിയും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *