തലവടി:ഗവണ്മെന്റ് ന്യൂ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി നടുവിമുറി ഇടയത്ര തെക്കേകുറ്റ് റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിക്ക് തുണയായി. റോൺ മാത്യു റിനുവിന്റെ മുത്തശ്ശിക്ക്് സ്ട്രോക്ക് ഉണ്ടാവുകയും സംസാരിക്കാനോ കൈ ചലിപ്പിക്കവാനോ സാധിക്കാത്ത അവസ്ഥ ആയി. കയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ഉണർന്ന ചെറുമകൻ റോൺ പെട്ടന്ന് സാഹചര്യം മനസിലാക്കി വീട്ടിലെ ലാൻഡ് ഫോണിൽ സേവ് ചെയ്തിരുന്ന പിതാവിന്റെ നമ്പറിൽ വിളിച്ചു. ഉടനെ തന്നെ വീട്ടിലെത്തിയ റിനു അമ്മയെ തിരുവല്ല സ്വകാര്യ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയും അപകട നില തരണം ചെയ്യുകയും ചെയ്തു.