സഹകിരൺ സോളാർ വായ്പ മേളയും നാട്ടുചന്തയും തുടങ്ങി

സഹകിരൺ സോളാർ വായ്പ മേളയും നാട്ടുചന്തയും തുടങ്ങി

തലശ്ശേരി : കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകിരൺ സോളാർ വായ്പ മേളയും നാട്ടുചന്തയും ആരംഭിച്ചു. ബാങ്കിന്റെ മുഴുവൻ ബ്രാഞ്ചുകളും സോളാർ വൽക്കരിക്കുക, കെ.എസ്.ഇ ബി യുമായി സഹകരിച്ച് വീടുകളിൽ സോളാർ ഓൺഗ്രീഡ് സംവിധാനം രൂപപ്പെടുത്തുന്നതിന് വേണ്ടി 3 ലക്ഷം രൂപ വരെ വായ്പ നൽകുക, നൂറോളം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ഇന്നവേറ്റീവ് മീറ്റ് നടത്തുക, ബാങ്ക് പരിധിയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് ‘ഇ-ബിൽ ചലഞ്ച്’ മത്സരം സംഘടിപ്പിക്കുക എന്നീ ആശയങ്ങൾ മുന്നോട്ട് വെച്ചാണ് ബാങ്ക് സഹകിരൺ പദ്ധതിക്ക് ആരംഭം കുറിച്ചിട്ടുള്ളത്.
വിപണന മേളയിൽ 8-ഓളം സോളാർ കമ്പനികൾ പങ്കെടുത്തു. സോളാർ വിപണന മേളയും, വിലക്കയറ്റം പിടിച്ചു നിർത്താൻ കേരള സർക്കാർ നടപ്പിലാക്കുന്ന ഓണച്ചന്തയും ദിനേശ് ബീഡി കേന്ദ്ര സഹകരണസംഘം ചെയർമാൻ. എം കെ ദിനേശ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി രാജ്, എ. സംഗീത സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി എം ഹേമലത സ്വാഗതവും, ഡയരക്ടർ പ്രസന്നൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *