ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചാലക്കര:മഹാത്മ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂർ ഓണാഘോഷത്തോടനുബന്ധിച്ച് മാഹി മേഖല എൽ പി വിഭാഗം കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചാലക്കര യു ജി എച്ച് എസ്സിൽ നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരൻ സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് ടി സിയാദ് അധ്യക്ഷത വഹിച്ചു. രൂപേഷ് ബ്രഹ്‌മം, എം. ശ്രീജയൻ,ഡോ. ഇക്ബാൽ, പ്രവീൺ,രാജൻ ,റയീസ് അടുവാട്ടിൽ,റഫീഖ് വട്ടൊത്, മുഹമ്മദ് തമന്ന, വനിതാ വേദി അംഗങ്ങളായ പ്രസിഡണ്ട് ഫൗസിയ അഷ്‌റഫ്, സിക്രട്ടറി രസ്‌ന അരുൺ, മർസീന എന്നിവർ നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം ഓഗസ്റ്റ് 27ന് ഓണാഘോഷപരിപാടിയിൽ വച്ചു നൽകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *