ഫോട്ടോ ഗ്രാഫർ രാജൻ ചെമ്പകശ്ശേരിയെ  ആദരിച്ചു

ഫോട്ടോ ഗ്രാഫർ രാജൻ ചെമ്പകശ്ശേരിയെ ആദരിച്ചു

തൃശൂർ: നിരവധി ജീവൻ തുടിക്കുന്ന ഫോട്ടോകൾക്ക് കാരണക്കാരനായ പന്നിത്തടത്തെ മുതിർന്ന ഫോട്ടോഗ്രാഫർ രാജൻ ചെമ്പകശ്ശേരിയെ ഫോട്ടോഗ്രാഫി ദിനത്തിൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ആദരിച്ചു. ദിനപത്രം ന്യൂസ് ബ്യൂറോ പന്നിത്തടം ചീഫ് എഡിറ്റർ ശിഹാബ് അലി അമ്മോകാസ്, ഫോട്ടോ ഗ്രാഫർ സന്യ ചിന്നൂസ് എന്നിവർ പങ്കെടുത്തു
50 വർഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് നിറ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർ രാജൻ നാടിന്റെ പ്രകൃതി രമണീയമായ സ്ഥലങ്ങളും , ഗ്രാമീണ അന്തരീക്ഷവും വിത്യസ്ത ജന്തു ജീവജാലങ്ങളേയും ജീവൻ തുടിക്കുന്ന രീതിയിൽ തന്റെ ക്യമറകളിലാക്കി പ്രശസ്തികൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽനൂറോളം ശിഷ്യന്മാർ ഫോട്ടോഗ്രാഫി രംഗത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *