കേന്ദ്രവിഹിതം ലഭിക്കാതിരുന്നിട്ടും പെൻഷൻ വിതരണം  മുടങ്ങാത്തത് സർക്കാറിന്റെ  നേട്ടമെന്ന് മുഖ്യമന്ത്രി

കേന്ദ്രവിഹിതം ലഭിക്കാതിരുന്നിട്ടും പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ മുടങ്ങാത്തത് എൽഡിഎഫ് സർക്കാറിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി.
ഓണം പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി സർക്കാർ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിബന്ധന പൂർത്തിയാക്കിയിട്ടും കേന്ദ്രത്തിൽ നിന്നും 2021 ജനുവരി മുതൽ നൽകേണ്ട 580 കോടി രൂപ രണ്ട് വർഷമായി നൽകുന്നില്ലെന്നും 2021 ജനുവരി മുതൽ എൻ.എസ്.എ.പി. ഗുണഭോക്താക്കൾ ഉൾപ്പെടെ പെൻഷൻ അർഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *