മില്ലറ്റ് മിഷൻ കേരള താലൂക്ക്  കൺവെൻഷൻ 20ന്

മില്ലറ്റ് മിഷൻ കേരള താലൂക്ക് കൺവെൻഷൻ 20ന്

കോഴിക്കോട്: ചെറുധാന്യങ്ങളുടെ പ്രചരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് താലൂക്ക് കൺവെൻഷൻ 20ന് ഞായർ ഉച്ചക്ക് ഒരുമണിക്ക് ഗാന്ധി ഗൃഹത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച് മില്ലറ്റുകളുടെയും മില്ലറ്റ് വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും നടക്കും. കൺവെൻഷൻ കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിക്കും. മില്ലറ്റും മില്ലറ്റ് കൃഷിയും എന്ന വിഷയത്തിൽ വി.പി.ഷിജി ക്ലാസ്സെടുക്കും. വാർത്താസമ്മേളനത്തിൽ വടയക്കണ്ടി നാരായണൻ, സെഡ് എ സൽമാൻ, വി.പി.ഷിജി, അഡ്വ.പി.ടി.എസ്.ഉണ്ണി, സാജിദ് എക്കോഹീൽ എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *