തിരുവനന്തപുരം: സ്വന്തം മണ്ഡലമായ നെടുമങ്ങാട് പീപ്പിൾസ് ബസാറിലാണ് മന്ത്രി രാവിലെ പത്ത് മണിയോടെഎത്തിയത്. മണ്ഡലത്തിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയതയായിരുന്നു അദ്ദേഹം.പത്തുമണിയായിട്ടും സപ്ലൈകോ ഔട്ട്‌ലെറ്റ് തുറക്കാൻ വൈകിയതിന് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.ഓണക്കാലത്ത് സപ്ലൈക്കോ ഔട്ട് ലെറ്റുകൾ പത്ത് മണിക്ക് മുമ്പ് തുറക്കണമെന്നും സ്റ്റോക്ക് ഇല്ലാതിരുന്ന സബ്‌സിഡിയുള്ള സാധനങ്ങൾ എത്രയും വേഗം എത്തിക്കാനും മന്ത്രി നിർദേശം നൽകി.